കപ്പ കൃഷി വിളവെടുപ്പ് 

സ്കൂളിന്റെ പറമ്പിൽ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് കൃഷി ചെയ്ത കപ്പ വിളവെടുത്തു.
           

വിദ്യാലയ പച്ചക്കറി കൃഷി ഉദ്‌ഘാടനം

 2017 -18 വർഷത്തെ പച്ചക്കറി കൃഷിയുടെ വിത്തിടൽ7 .11 .2017 -ന് ബഹു :PTA പ്രസിഡന്റ് സതീശൻ ചിറക്കാൽ ഉദ്‌ഘാടനം ചെയ്തു .ഉദുമ കൃഷിഭവനിലെ 
കൃഷി അസിസ്റ്റന്റ്മാരുടെ സാന്നിധ്യത്തിൽ അധ്യാപകരും കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് വിശാലമായ നിലത്തു വിത്ത് വിതച്ചു .




സ്വാതന്ത്ര്യ ദിനാഘോഷം 

സ്വാതന്ത്ര്യദിനം വർണാഭമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 9 മണിക്ക് ഹെഡ്മിസ്ട്രസ് പതാക ഉയർത്തി.വാർഡ് മെമ്പർ കുട്ടികളോട് സംസാരിച്ചു.തുടർന്ന് കുട്ടികൾ ദേശഭക്തിഗാനങ്ങൾ ആലപിച്ചു.സ്വാതന്ത്ര്യദിന സന്ദേശവുമായി കുട്ടികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് നടത്തിയ റാലി അതിഗംഭീരമായിരുന്നു.ക്ലബ് അംഗങ്ങൾ സ്‌കൂൾ അലങ്കരിക്കുകയും പായസവിതരണം നടത്തുകയും ചെയ്തു.

ഓണാഘോഷം 

മുദിയക്കാൽ ഗവൺമെന്റ് എൽ പി സ്കൂളിലെ ഈ വർഷത്തെ ഓണാഘോഷം ഗംഭീരമായി നടന്നു.രക്ഷാകർത്താക്കളുടെയും നാട്ടുകാരുടെയും 
അധ്യാപകരുടെയും നേതൃത്വത്തിൽ നടന്ന ഓണാഘോഷത്തിന്റെ ഉദ്‌ഘാടന കർമം നിർവഹിച്ചത് ബഹു :വാർഡ് മെമ്പർ ശ്രീ കുഞ്ഞിരാമൻ അവർകളായിരുന്നു.വിദ്യാർത്ഥികൾക്കും അമ്മമാർക്കും വിവിധ കായികമത്സരങ്ങൾ നടന്നു.
രുചികരമായ ഓണസദ്യയുമുണ്ടായിരുന്നു.




 
മലയാളത്തിളക്കം  ഉദ്‌ഘാടനം 
മലയാളത്തിളക്കം പരിപാടിയുടെ ഉദ്‌ഘാടനം ബഹുമാനപ്പെട്ട വാർഡ് മെമ്പർ ശ്രീ കുഞ്ഞിരാമൻ നിർവഹിച്ചു.11.02 .2017 -നായിരുന്നു ഉദ്‌ഘാടനം.

വികസന സെമിനാർ 

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി സ്‌കൂളിൽ വികസന സെമിനാർ നടന്നു. 05.02. 2017 നു രാവിലെ 10 മണിക്ക് പഞ്ചായത്ത് പ്രസിഡന്റ്ശ്രീ മുഹമ്മദലി സെമിനാർ ഉദ്‌ഘാടനം ചെയ്തു .വാർഡ് മെമ്പർ ശ്രി കുഞ്ഞിരാമൻ അധ്യക്ഷനായിരുന്നു .ബിപിഒ ശ്രീ ദാമോദരൻ സർ  പദ്ധതി വിശകലനം നടത്തി .സ്കൂൾ സീനിയർ അസിസ്റ്റന്റ് നളിനി ടീച്ചർ വികസനരേഖ അവതരിപ്പിച്ചു .പൂർവ്വ വിദ്യാർഥികളും രക്ഷിതാക്കളും സന്നദ്ധ സംഘടനാ പ്രതിനിധികളും രാഷ്‌ട്രീയ പാർട്ടി പ്രതിനിധികളും നാട്ടുകാരും അടങ്ങുന്ന ഒരു വലിയ ജനസഞ്ചയം സെമിനാറിൽ പങ്കെടുത്തു .20 അംഗ വികസന കമ്മിറ്റിക്കു രൂപം നൽകി. 

 

CHRISTMAS CELEBRATION

 

 ക്രിസ്മസ് സമുചിതമായിആഘോഷിച്ചു .മൂന്നാംതരത്തിലെ ആകാശ് സാന്താക്ളോസിന്റെ വേഷമിട്ടു.ഹെഡ്മിസ്ട്രസ് കേക്ക് മുറിച്ചു.ആശംസാ കാർഡുകൾ നിർമ്മിച്ച് കുട്ടികൾ പരസ്പരം ക്രിസ്റ്മസ് പുതുവത്സരാശംസകൾ നേർന്നു.